ചൂരൽമല പുനരധിവാസം: കെ എൻ എം തൊഴിൽ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Wayanad

മുണ്ടക്കൈ: ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എന്‍ എം തൊഴിൽ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തത്. കെ എൻ എമ്മിന്‍റെ ആഭിമുഖ്യത്തിൽ ജംഇയ്യത്തുൽ ഖുർആൻ വൽഹദീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തൊഴിലുപകരണങ്ങള്‍ നല്കിയത്.

തുടർന്ന് ദുരന്ത പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധ പ്രസ്ഥാന പ്രവർത്തകരെ ആദരിച്ചു. പ്രസ്തുത സംഗമം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

60 കുടുംബങ്ങൾക്കുള്ള തൊഴിൽ ഉപകരണ വിതരണം ജംഇയ്യത്തു ജനറൽ സെക്രട്ടറി നൂർ മുഹമ്മദ് സാഹിബ് നിർവഹിച്ചു, സ്വയംതൊഴിൽ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായവിതരണം ജംഇയ്യത്തു പ്രസിഡണ്ട് ശൈഖ് അബ്ദുൽ ഖാദർ മദനി നിർവഹിച്ചു, തുടർ പദ്ധതിയുടെ വിശദീകരണം കാരാടൻ നജീബ് നിർവഹിച്ചു,

സന്നദ്ധ സംഘടനകൾക്കുള്ള ഉപഹാര വിതരണം പോക്കർ ഫാറൂഖി, കെഎം കെ ദേവർശോല, റഹ്മത്തുള്ള സ്വലാഹി, മമ്മൂട്ടി മുസ്ലിയാർ, യൂനുസ് ഉമരി പിണങ്ങോട്, അബ്ദുൽ അസീസ് സി കെ, എന്നിവർ നിർവഹിച്ചു.

വാർഡ് മെമ്പർ ഹാരിസ് താഹിർ മേപ്പാടി, ജംഷീദ് പാറൽ അബ്ദുറഹ്മാൻ സുല്ലമി,
ഹാരിസ് കോയമ്പത്തൂർ എന്നിവർ ആശംസകൾ നടത്തി സെയ്യിദ് അലി സ്വലാഹി സ്വാഗതവും സി കെ ഉമ്മർ അധ്യക്ഷൻ വഹിച്ചു ഷബീർ അഹമ്മദ് ബത്തേരി നന്ദി പറഞ്ഞു.