മുട്ടില്‍: ഗാന്ധി ജയന്തി ദിനത്തില്‍ ഐ എന്‍ ടി യു സി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡണ്ട് മോഹൻദാസ് കോട്ടക്കൊല്ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഐ എൻ ടി സി മുട്ടിൽ മണ്ഡലം പ്രസിഡണ്ട് ബാബു പിണ്ടിപുഴ അധ്യക്ഷത വഹിച്ചു. ഡി കെ ഡി എഫ് സംസ്ഥാന സെക്രട്ടറി സുന്ദർരാജ് സന്ദേശം നല്‍കി.
ഐഎൻസി ജില്ലാ വൈസ് പ്രസിഡണ്ട് ഏലിയാമ്മ മാത്തുക്കുട്ടി, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രസന്ന രാമകൃഷ്ണൻ, ഗിരിജ മോഹൻദാസ്, മടക്കിമല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ജിഷി സതീഷ്, കുട്ടിഹസൻ, ഇക്ബാൽ മുട്ടിൽ, കെ സി ഹസ്സൻ, കാതിരി അബ്ദുള്ള, മാത്തുക്കുട്ടി, അജിനാഷ് കുട്ടമംഗലം, നന്ദൻ മുട്ടിൽ എന്നിവര്‍ നേതൃത്വം നൽകി.