കാൻസർ ബോധവൽക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണം

Kannur

കണ്ണൂർ: ജീവിതശൈലി രോഗങ്ങൾക്കൊപ്പം സമൂഹത്തിൽ വ്യാപകമാകുന്ന കാൻസർ രോഗം പ്രതിരോധിക്കാനും മുൻകൂട്ടി കണ്ടെത്താനുമുള്ള ബോധവൽക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ഐ എം എമർജൻസി ലൈഫ് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി അഭ്യർത്ഥിച്ചു.

ലോക സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ദയാ നഗറിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വയം തന്നെയുള്ള സ്തന പരിശോധനയിലൂടെ )സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ) സ്തനാർബുദം കണ്ടെത്താനാകും. ലളിതമായ സ്ക്രീനിങ് ടെസ്റ്റുകളിലൂടെ മിക്ക കാൻസർ രോഗങ്ങളും കണ്ടെത്താനാകും.

കാൻസർ രോഗത്തെ കുറിച്ച് കുടുംബത്തിലും ബോധവൽക്കരണം അനിവാര്യമാണ്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ പ്രചാരണങ്ങൾ ആവശ്യമാണ്. ഓണ്ക്യുർ പ്രിവൻറീവ് ഹെൽത്ത് കെയർ ഡയറക്ടർ ഡോ കെ പി അബ്ദുല്ല, ഡോ ദീപ്തി കെആർ ഫൈസൽ പി എ ക്ലാസുകൾ എടുത്തു. ഡോ അബ്ദുറഹിമാൻ കൊളത്തായി അധ്യക്ഷനായിരുന്നു