തളിപ്പറമ്പ: സർവീസ് പെൻഷൻ അവകാശമല്ല ഔദാര്യമാണെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച ധനമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ചും പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 6 ഗഡുവായ 19 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, തടഞ്ഞുവെച്ച ക്ഷാമാശ്വാസ, പെൻഷൻ പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും നാളെ തളിപ്പറമ്പ സബ്ട്രഷറിയിലേക്ക് തളിപ്പറമ്പ ബ്ലോക്ക് കെ.എസ്.എസ്.പി എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ) മാർച്ച് നടത്തും.. രാവിലെ 9.30ന് തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. തുടർന്നു നടക്കുന്ന വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ഉപേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.