ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് മെഡിക്കൽ കോളേജിന്‍റെ അംഗീകാരം

Kozhikode

കോഴിക്കോട്: കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ 2023-24 വർഷത്തെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാർഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്. കഴിഞ്ഞ 11 വർഷങ്ങളായി കോഴിക്കോട് ജില്ലയിൽ ഡിവൈഎഫ്ഐ തന്നെയാണ് ഈ അവാർഡ് ഏറ്റു വാങ്ങിയിട്ടുള്ളത്.

അഞ്ച് വർഷം മുമ്പ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച “സ്നേഹധമനി” എന്ന ക്യാമ്പിന്റെ ഭാഗമായി ഇതുവരെ 20153 യൂണിറ്റ് രക്തം മെഡിക്കൽ കോളേജിന് നൽകിയിട്ടുണ്ട്.

നിപ, കോവിഡ് മഹാമാരി കാലത്തും ഉൾപ്പടെ ആവിശ്യമായ രക്തം നൽകാൻ ഡി വൈ എഫ് ഐ ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാദിവസവും 10 വളണ്ടിയർമാർ രക്തം നൽകിവരുന്ന രീതിയിലാണ് ഈ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ആശുപത്രി പ്രിൻസിപ്പൾ ഡോ:സജീത് കുമാറിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പിസി ഷൈജു ജില്ലാ പ്രസിഡണ്ട് അഡ്വ.എൽ.ജി. ലിജീഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

ജില്ലാ , ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെഅരുൺ, ദിപു പ്രേംനാഥ്, കെഎം നിനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിപി ബബീഷ്, ആർ ഷാജി, എംഎം ജിജേഷ്, എംവി നീതു, അസോസിയേറ്റ് പ്രൊഫസർ ഡോ: ദീപ, അസിസ്റ്റൻറ് പ്രൊഫസർ ഡോ: അനുതോമസ്,ക്യാമ്പ് ഓഫീസർ രാജീവ്, മിഥുൻ പി എന്നിവർ പങ്കെടുത്തു.