കോഴിക്കോട്: എം.ഇ.എസ് എജ്യുക്കേഷന്‍ ബോര്‍ഡ് കേരള സംഘടിപ്പിക്കുന്ന ഓള്‍ കേരള എം.ഇ.എസ്. സി.ബി.എസ്.ഇ. സ്‌കൂള്‍സ് ടീച്ചേഴ്‌സ് മീറ്റ്, ഒക്ടോബര്‍ അഞ്ചിന് കളന്‍തോടുള്ള എം.ഇ.എസിന്റെ ആദ്യ സി.ബി.എസ്.ഇ. സ്‌കൂളും ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന എം.ഇ.എസ്. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസനമ്മേളനത്തില്‍ അറിയിച്ചു.
വര്‍ണ്ണാഭമായ ചടങ്ങിന്റെ ഉദ്ഘാടനം രാവിലെ 9.30ന് എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ്് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ നിര്‍വഹിക്കും. എം.ഇ.എസ.് സി.ബി.എസ.്ഇ. സ്‌കൂളുകളുടെ അക്കാഡമിക്, നോണ്‍ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ രൂപം കൊണ്ടിട്ടുള്ള എം.ഇ.എസ്. എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ കേരളത്തിലെ 25 ഓളം സ്‌കൂളുകളില്‍ നിന്നുള്ള 1500 ഓളം അധ്യാപകര്‍ പരിപാടികളില്‍ പങ്കെടുക്കും. എം.ഇ.എസ.് സി.ബി.എസ.്ഇ സ്‌കൂളുകളില്‍ 10, 15, 20, 25, 30 വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകരെ ആദരിക്കുന്ന ചടങ്ങില്‍ എം.ഇ.എസ്. സ്‌കൂള്‍ എജുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.കെ.കെ.അബൂബക്കര്‍ അധ്യക്ഷതവഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞു മൊയ്തീന്‍ മുഖ്യ പ്രഭാഷണം നടത്തും. എം.ഇ.എസിന്റെ സംസ്ഥാന ജില്ലാ നേതാക്കളും എം.ഇ.എസ് എജുക്കേഷന്‍
ബോര്‍ഡിന്റെ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും. കില ട്രെയിനര്‍ സുരേഷ് ബാബുവിന്റെ മോട്ടിവേഷന്‍ ക്ലാസ്, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള
അധ്യാപകരുടെ കലാപരിപാടികള്‍ എന്നിവ നടക്കും. ചടങ്ങില്‍ എം.ഇ.എസ.് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഔട്ട്‌ഡോര്‍ ഓഡിറ്റോറിയം സോളാര്‍ പവര്‍ പ്രൊജക്റ്റ് . ഓട്ടോമാറ്റിക് ലോണ്ടറി, റെനവേറ്റഡ് കിച്ചന്‍ എന്നിവയുടെ ഉദ്ഘാടനം എം.ഇ.എസ്. പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍, രാജാ സ്‌കൂള്‍ ചെയര്‍മാന്‍ പി.എച്ച്, മുഹമ്മദ്, എം.ഇ.എസ്. സ്‌റ്റേറ്റ് സെക്രട്ടറി വി.പി.അബ്ദുറഹിമാന്‍ എന്നിവര്‍ യഥാക്രമം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ .എം.ഇ.എസ്. സ്‌കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി കെ.എം.ഡി. മുഹമ്മദ്, ട്രഷറര്‍ കെ.മുഹമ്മദ് ഷാഫി ഹാജി, എം.ഇ.എസ്. രാജ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി.എച്ച്.മുഹമ്മദ്, സെക്രട്ടറി എന്‍ കെ. അബൂബക്കര്‍, ട്രഷറര്‍ ഹസ്സന്‍ തിക്കോടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്. രമേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.