ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാംപും സൗജന്യ രക്ത പരിശോധനയും നടത്തുന്നു. 27ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെ ആയഞ്ചേരി കമ്യൂണിറ്റി ഹാളിലാണ് ക്യാംപ്. ആയഞ്ചേരിയിലെ പ്രമുഖ സ്ഥാപനമയ നീതി ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ രക്തത്തിലെ പഞ്ചസാര, ക്രിയാറ്റിന്‍, കൊളസ്ട്രോള്‍ തുടങ്ങിയ ടെസ്റ്റുകള്‍ നടത്തിക്കൊടുക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളും, വൃക്കയുടെ പരിശോധനയും സൗജന്യമായി നടത്താനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ അറിയിച്ചു.