കോട്ടയം: കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈക്കം യൂണിറ്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഗ്രേഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. വൈക്കം ചാല പറമ്പ് വിവേകാനന്ദ വിദ്യാമന്ദിർ സ്കൂളിൽ നടന്ന പ്രോഗ്രാമിൽ വൈക്കം മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ബിജു രാഘവൻ ഉദ്ഘാടനം ചെയ്തു സീനിയർ ഇൻസ് ട്ര ക്ടർ ഉണ്ണികൃഷ്ണൻ പറമ്പത്ത്, യൂണിറ്റ് റെപ്രസന്ററ്റീവ് പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി