മുട്ടിൽ : പാലൂർ ബാപ്പുവിന്റെ അഞ്ച് തലമുറയിൽ പെട്ട ആളുകളെ ഉൾപ്പെടുത്തി പാലൂർ കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങ്ഡോ.പി.മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. നാസിർ പാലൂർ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ കോഡിനേറ്റർ പി.സൽമാൻ , മുസാമിൽ , കെ.റഷീദ് , പി.യൂസഫ് ,പി. ആഷിക് ,എം.കെ. സജീർ , കെ.പി..ഫാസിൽ എന്നിവർ സംസാരിച്ചു. പാലൂർ കുടുംബത്തിലെ മുതിർന്ന തലമുറയിൽ പെട്ട പി.അബൂ , പി.ഹംസ, പി. ഖദീസ, പി. കുഞ്ഞുമുഹമ്മദ് എന്നിവരെ ആദരിച്ചു. വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സംഗമത്തിൽൽ ഹസീന പി സ്വാഗതവും മുഹമ്മദലി പി നന്ദിയും പറഞ്ഞു.