ഡോ. ഹുസൈൻ മടവൂരിന് സ്വീകരണം നൽകി

Uncategorized

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മേൽ നോട്ടത്തിൽ ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലം ശ്രീനാരായണഗുരു സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് പി ജി അക്കാദമിക്ക് കമ്മിറ്റി ചെയർമാനും പ്രമുഖ അറബി ഭാഷാ പണ്ഡിതനുമായ ഡോ. ഹുസൈൻ മടവൂരിന് ഡോ. അബ്ദുല്ലമിഹ് യാസിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ശൈഖ് അബ്ദുല്ലാഹ് മുസാ കാദിയലല്ല (ഛാഡ് ആഫ്രിക്ക) തുടങ്ങി വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തിയ ഭാഷാ പണ്ഡിതരും അബൂദാബി ഇസ്ലാഹി സെൻ്റർ പ്രസിഡന്റ് അബ്ദുറസാഖ് അൻസാരി ജനറൽ സെക്രട്ടറി സുഹൈൽ കെ. വി മറ്റു ഭാരവാഹികൾ, ഷാജഹാൻ മാടമ്പാട്ട് എന്നിവർ പങ്കെടുത്തു.