ടാലന്‍റ് ടീൻസ് ജിദ്ദ  ടീൻ ടോക്സ് സംഘടിപ്പിച്ചു

Uncategorized

ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി  സെന്റർ ജിദ്ദയുടെ വിദ്യാർത്ഥി വിഭാഗമായ ടാലന്റ്  ടീൻസിന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  “ടീൻ ടോക്സ്” ശ്രദ്ധേയമായി, വിഞ്ജാനത്തോടൊപ്പം വിനോദവും  ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി  കുട്ടികൾക്ക് നവ്യാനുഭവം പകർന്നു. 

 ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  പരിപാടിയിൽ  എം എസ്‌ എം മുൻ സംസ്ഥാന സെക്രട്ടറി ആദിൽ  നസീഫ് വിദ്യാർത്ഥികളുമായി  സംവദിച്ചു. സമകാലിക സാഹചര്യങ്ങളിൽ  കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഹൃദ്യവും മനോഹരവുമായ  രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പുതിയ  കാലത്തെ പ്രതീക്ഷകളെ  കുറിച്ചും, ചുറ്റുപാടുകളെ  എങ്ങിനെ നന്മയുടെ  തുരത്തുകളാക്കി മാറ്റാൻ  സാധിക്കുമെന്നതിനെ  കുറിച്ചും അദ്ദേഹം സംസാരിച്ചു, സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി  നൽകി.

പരിപാടിയിൽ  വിദ്യാർഥികൾക്കായി  വിവിധ  മത്സരങ്ങൾ  സംഘടിപ്പിക്കുകയും  വിജയികൾക്ക് സമ്മാന വിതരണവും  നടത്തി.
പ്രസിഡന്റ് ആസിഫ് അഹ്‌മദ്‌ അധ്യക്ഷത  വഹിച്ചു,
ആസിം ഖിറാഅത്തും ടാലന്റ് ടീൻസ് ജനറൽ സെക്രട്ടറി ജസീൽ  സ്വാഗതവും ട്രഷറർ അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു.

ടാലന്റ് ടീൻസ് ജിദ്ദക്ക് കീഴിൽ  ടി ടി എഫ് എ എന്ന പേരിൽ  ഫുട്ബോൾ അക്കാദമിയും കുട്ടികൾക്കായി നീന്തൽ പരിശീലനവും നടത്തുന്നുണ്ട്. ടാലന്റ് ടീൻസ് ഗേൾസ് (TTG) എന്ന പേരിൽ  പെൺകുട്ടികൾക്കായി ഒരു വിംഗ് പ്രവർത്തിച്ചു വരുന്നു. പ്രവാസി  വിദ്യാർത്ഥികളുടെ  കഴിവും കർമ്മശേഷിയും  ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ടാലെന്റ് ടീൻസുമായി സഹകരിക്കാൻ താല്പര്യമുള്ള കുട്ടികൾ കൺവീനർമാരായ ശിഹാബ് പിസി (0507582701), സകരിയ (0504380615) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.