പ്രമുഖ സംയുക്ത ജനതാദൾ നേതാവും, രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗമായ റ്റി എം ജോസഫ് നിര്യാതനായി

ചരമം Obit

കോട്ടയം : യുവജനതാദൾ കോട്ടയം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ കോട്ടയം ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം,സംസ്ഥാന സെക്രട്ടറി, മാന്നാനം കെ ഇ കോളേജ് യൂണിയൻ ചെയർമാൻ തുടങ്ങിവിവിധ തലങ്ങൾ വഹിച്ച രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം റ്റി എം ജോസഫ് നിര്യാതനായി. അതിരമ്പുഴ മൂലയിൽ കുടുംബാംഗമായ ജോസഫ്.

ഭാര്യ ബിനോ ജോസഫ്( അധ്യാപിക മരിയൻ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ കളത്തിപ്പടി) ആർപ്പുക്കര ഇടത്തോത്ര കുടുംബ അംഗമാണ്. മക്കൾ അഡ്വ മാത്യു ജോസഫ്, മരിയ റോസ് ജോസഫ്. ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ അതിരമ്പുഴ പഞ്ചായത്ത് കൺവീനറായി 26 വർഷം ചുമതല നിർവഹിച്ചിട്ടുണ്ട് എൽഡിഎഫ് ഏരിയ കമ്മിറ്റി അംഗം, എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി അംഗം വിവിധ തലങ്ങളിൽ പ്രവർത്തിച്ച ജോസഫ് അതിരമ്പുഴ ഫെറോന പള്ളിയുടെ നല്ലൊരു ഇടയൻ കൂടിയാണ്. സംസ്കാരം വ്യാഴാഴ്ച അതിരമ്പുഴ ഫെറോന പള്ളി സെമിത്തേരിയിൽ റ്റി എം ജോസഫിന്റെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംകുമാർ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം മാന്നാനം സുരേഷ് എന്നിവർ ദുഃഖവും വേദനയും അനുശോചനവും രേഖപ്പെടുത്തി.