കൊണ്ടോട്ടി; ലോക മാനസികാരോഗ്യ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, ദ ബാനിയന്‍ എന്ന സന്നദ്ധസംഘടന, കൊണ്ടോട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന ചലച്ചിത്രോല്‍സവം ”സിനിമാ നൊസ്സ്-3” സമാപിച്ചു.
സമാപന സമ്മേളനം അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ”ദി ബാനിയന്‍” സംഘടനയുടെ ഡയറക്ടര്‍ ഡോ. അമ്പു ദുരൈ പ്രഭാഷണം നടത്തി. അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ ഒക്‌ടോബര്‍ 14-ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍ സി.എ. ഉദ്ഘാടനം ചെയ്ത ചലച്ചിത്രോല്‍സവത്തില്‍ ആദ്യത്തെ രണ്ട് ദിവസങ്ങളിലായി ‘ദ പീനട്ട് ബട്ടര്‍ ഫാല്‍ക്കണ്‍’, ‘ഗുഡ് വില്‍ ഹണ്ടിങ്ങ്’, ‘ദ സോളോയിസ്റ്റ്’, ‘ഷോര്‍ട്ട് ടേം 12’ എന്നീ അമേരിക്കന്‍ സിനിമകളും സമാപന ദിവസം ‘ചാര്‍ലി 777’ എന്ന കന്നടയിലുള്ള ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിച്ചു.
ഐ.എച്ച്.ആര്‍.ഡി. കൊണ്ടോട്ടി, അല്‍ റൈഹാന്‍ കോളേജ് കൊണ്ടോട്ടി, ബ്ലോസം കോളേജ് വലിയപറമ്പ്, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി എന്നിവയിലെ വിദ്യാര്‍ത്ഥികളും ദി ബാനിയന്‍ സംഘത്തിന്റെ ജില്ലയിലെ പ്രവ്രര്‍ത്തകരും ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തു.