കെ യു ഡബ്ല്യു ജെ സംസ്ഥാന സമ്മേളനം: ഫ്ലാഷ്‌മോബ് അരങ്ങേറി

Eranakulam

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) അറുപതാം സംസ്ഥാന സമ്മേളനം വിളംബരം ചെയ്ത് സെന്റ് തെരേസാസ് കോളജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നഗരത്തിലെ പ്രധാന ഇടങ്ങളില്‍ ഫഌഷ്‌മോബ് സംഘടിപ്പിച്ചു. വൈറ്റില ജങ്ഷനില്‍ നടന്ന ചടങ്ങില്‍ അസി.പൊലീസ് കമ്മീഷണര്‍ പി.ജയകുമാര്‍ പതാക കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഹൈക്കോര്‍ട്ട് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ സ്പഷ്യല്‍ ബ്രാഞ്ച് എസിപി ടി.ആര്‍ ജയകുമാര്‍ വാഹനപ്രചാരണ ജാഥ ഫ്ളാഗ്ഓഫ് ചെയ്തു. നിലവിലെ സാമൂഹ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ഥിനികളുടെ ഫ്ളാഷ്‌മോബ്. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, സെക്രട്ടറി എം.ഷജില്‍കുമാര്‍, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, വൈസ് പ്രസിഡന്റ് പ്രദീപ് കുമ്പിടി, സംസ്ഥാന സമ്മേളനം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജലീല്‍ അരൂക്കുറ്റി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.ഒ ജിഷ, ശ്രീകാന്ത് മണിമല, നിയുക്ത സംസ്ഥാന സമിതി അംഗങ്ങളായ ഫിലിപ്പോസ് മാത്യു, ബൈജു സി.എസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.