കോഴിക്കോട്: കിണാശേരി ദാറുൽ ഉലൂം സെക്കണ്ടറി മദ്രസയുടെ ആഭിമുഖ്യത്തില്‍ മാതൃസംഗമവും പഠന ക്ലാസും നടത്തി. അൻസാർ സ്വലാഹി നന്മണ്ട പരിപാടി ഉദ്ഘാടനം ചെയ്തു.
പുതിയ കാലത്തെ ട്രന്റിൽ മുന്നോട്ട് കുതിക്കുമ്പോൾ ദീനീ നിഷ്ഠ കുടുംബങ്ങളിൽ നില നിർത്താത്തത് കുടുംബങ്ങളിലെ ഛിദ്രതക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സ്വദർ മുദരിസ്, ബഷീർ അഹമ്മദ് പറക്കോട്ട് MPTA പ്രസിഡന്റ് ജഹനാസ് എന്നിവർ സംസാരിച്ചു.