പാലത്തെ വ്യാപാരികൾ ലഹരി വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

Kozhikode

ചേളന്നൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലത്ത് യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സായാഹ്ന സംഗമത്തിൻ്റെ ഉദ്ഘാടന കർമ്മം ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫീസർ സന്തോഷ്‌ ചെറുവോട്ട് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ട്രഷറർ റിജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗൗരി പുതിയോത്ത്, വാർഡ് മെമ്പർമാരായ ചന്തുക്കുട്ടി മാസ്റ്റർ, ദിനേശൻ പാലമുറ്റത്ത്,
ബ്ലോക്ക് മെമ്പർ ഷീന ചെറുത്ത് എൻ. രമേശൻ (സിപിഎം ), ശ്യാം പ്രസാദ് മാസ്റ്റർ( കോൺഗ്രസ്), വി.എം.മുഹമ്മദ് മാസ്റ്റർ (മുസ്‌ലിം ലീഗ്), നാസർ മാസ്റ്റർ( വെൽഫെയർ പാർട്ടി), അബ്ദുൽ ഗഫൂർ, മുഹമ്മദ്, ഇബ്രാഹിം മാസ്റ്റർ, Kvves യൂത്ത് വിംഗ് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് വള്ളിയോത്ത്, യൂണിറ്റ് ജനറൽ സെക്രട്ടറി സിറാജ് യൂത്ത് വിംഗ് ട്രഷറർ പ്രതീഷ് സംസാരിച്ചു.