സുപ്രീംകോടതി വിധി സ്വാഗതാർഹം: ഐ.എസ്.എം

Kozhikode

കോഴിക്കോട്: മദ്രസകൾ നിർത്തലാക്കണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. മതപഠനം എന്നത് രാജ്യത്തിന്റെ ഭരണഘടന നൽകുന്ന അവകാശമാണ്. എല്ലാ മതവിഭാഗങ്ങളും അവരുടെ കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്ന രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ മേലുള്ള ഈ കടന്നുകയറ്റം തടഞ്ഞ സുപ്രീംകോടതി നിലപാട് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ്. എല്ലാ വിഭാഗം കുട്ടികളും അവരുടെ മതം പഠിക്കുമ്പോൾ മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്ക എന്ന സുപ്രീംകോടതി പരാമർശം ശ്രദ്ധേയമാണെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.