സംസ്ഥാന ബജറ്റ്:സമ്മിശ്ര പ്രതികരണം :കാലിക്കറ്റ് ചേംബർ

Kozhikode

കോഴിക്കോട് : സംസ്ഥാന നിയമ സഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് സമ്മിശ്ര പ്രതികരണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യോഗം വിലയിരുത്തി. കോഴിക്കോടിന് മെട്രോ റെയിൽ അനുവദിച്ചത് ചേംബർ സ്വാഗതം ചെയ്തു . ഡിസംബർ 26 ന് നടന്ന കൂടികാഴ്ചയിൽ ധനമന്ത്രിക്ക് ഇത് സംബന്ധിച്ച് ചേംബർ നിവേദനം നൽകിയിരുന്നു.

സ്വകാര്യ മേഖലയിൽ ഇൻഡസ്ട്രിയിൽ പാർക്ക് അനുവദിക്കുമെന്ന പ്രഖ്യാപനവും തികച്ചും സ്വാഗതാർഹമാണ്. എന്നാൽ ചേംബർ ആവശ്യപ്പെട്ടിരുന്ന ജി എസ് ടി നടപ്പിലാക്കുന്ന പ്രാരംഭ കാലത്ത് അറിവില്ലായ്മ മൂലം വ്യാപാരികൾക്ക് സംഭവിച്ച തെറ്റുകളിൽ ഇപ്പോഴും നോട്ടീസ് ലഭിക്കുന്ന സാഹചര്യത്തിൽ ആംനസ്റ്റി നടപ്പിലാക്കാത്തത് ഖേദകരമാണ്. ബജറ്റിൽ മേൽ ചർച്ച നടക്കുമ്പോൾ ഈ വിഷയം ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ചേംബർ പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അഭ്യർത്ഥിച്ചു . ‘

ചേംബർ ഹാളിൽ നടന്ന യോഗത്തിൽ ചേംബർ പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടി , വിശോഭ് പനങ്ങാട്ട്, റഫി പി ദേവസി, എ പി അബ്ദുല്ലക്കുട്ടി , ടി പി അഹമ്മദ് കോയ , സുബൈർ കൊളക്കാടൻ എന്നിവർ സംസാരിച്ചു.