ലഹരി വിരുദ്ധ ബോധവൽക്കരണം കാര്യക്ഷമമാക്കണം: വിസ്ഡം സ്റ്റുഡന്‍റ്സ്

Kozhikode

കോഴിക്കോട്: സമൂഹത്തിൽ വ്യാപിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കാര്യക്ഷമമായ കർമ്മ പദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റസ് കോഴിക്കോട് സിറ്റി മണ്ഡലം സമിതി സംഘടിപ്പിച്ച മണ്ഡലം സ്റ്റുഡന്റസ് മീറ്റ് ആവശ്യപെട്ടു.

ലഹരി ഉപയോഗം തുടങ്ങുമ്പോൾ മാത്രമാണ് ഒരു വിദ്യാർത്ഥിയെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ചിന്ത പലപ്പോഴും സമൂഹത്തിൽ കടന്നു വരുന്നത്. അതിനപ്പുറം ലഹരിയുടെ അപകടങ്ങളും ലഹരി മുക്ത ജീവിതം സാധ്യമാക്കുന്ന നന്മയുടെ ജീവിത സങ്കല്പത്തെ കുറിച്ചും ആദിമ സ്കൂൾ വിദ്യാർത്ഥി കാലം മുതൽക്ക് തന്നെ ബോധവൽകരിക്കാനുള്ള പദ്ധതികൾ സ്കൂൾ തലത്തിൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യണം. വിദ്യാർഥികളെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപെടുത്തി അവരുടെ ഒഴിവ് സമയങ്ങൾ ഫലപ്രധമാക്കുകയും മറ്റു അനാവശ്യ ഇടപാടുകളിലേക് സമയവും ചിന്തയും എത്താനില്ലാത്ത വിധം വിദ്യാർത്ഥി സഹൃദമായ സാമൂഹിക പ്രവർത്തന പദ്ധതികൾ റെസിഡൻസ് അസോസിയേഷൻ തലത്തിൽ ഉൾപെടുത്തി സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി ഇടപെടലുകൾ ഉറപ്പിക്കണം. അത്തരം പദ്ധതികൾ വിദ്യാർഥികളെ സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്നും തടയാൻ പ്രേരിപ്പിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ നിർവാഹക സമിതിയംഗം കെ. വി ശുഹൈബ് ഉദ്ഘാടനം ചെയ്തു . വിസ്ഡം സ്റ്റുഡന്റസ് മണ്ഡലം സെക്രട്ടറി ബാസിൽ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന നിർവാഹക സമിതിയംഗം ഹിലാൽ സലീം സി. പി. , സജ്ജാദ് അബ്ദുറസാഖ് എന്നിവർ പഠന സെഷനുകൾക്ക് നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായ ഒമർ സിയാദ്, ശാദ് ഷംസുദ്ദീൻ, എന്നിവർ സംബന്ധിച്ചു.