അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം: സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗ് 1184 സീറ്റ്

Kerala

റമീസ് പാറാൽ

കണ്ണൂര്‍: എം ബി ബി എസ്, ബി ഡി എസ്, ബി എസ് സി നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശനം സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗിൽ 1184 സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി നേഴ്സിംഗ് 116, ബി ഡി എസ് 391, എം ബി ബി എസ് 677 എന്നിങ്ങനെയാണ് സീറ്റുകളുടെ ഒഴിവുകൾ.

എം ബി ബി എസിന് അഖിലേന്ത്യാ ക്വാട്ടയിൽ 449, എയിംസിൽ 17, ജിപ്മെറിൽ 5, ഡീംഡ് യൂണിവേഴ്സിറ്റിയിൽ മാനേജ്മെൻ്റ് ക്വാട്ടയിൽ 144 , എൻ ആർ ഐ 59 സീറ്റുകളാണ് മൂന്നാം റൗണ്ട് അലോട്ട്മെൻ്റിന് ശേഷം ഒഴിഞ്ഞു കിടക്കുന്നത്.

അഖിലേന്ത്യാ ക്വാട്ടയിൽ എം ബി ബി എസിന് കേരളിൽ 12, കർണാടകയിൽ 31, തമിഴ്നാട് 24, തെലങ്കാന 29, ആന്ധ്രപ്രദേശ് 21, മഹാരാഷ്ട്ര 60 സീറ്റുകളാണ് ഒഴിവുള്ളത്.

ഡീംഡ് യൂണിവേഴ്സിറ്റിയിൽ എം ബി ബി എസിന് മാനേജ്മെൻ്റ് ക്വാട്ടയിൽ കേരളത്തിൽ 3, കർണാടക 10, തമിഴ്നാട് 49, പോണ്ടിച്ചേരി 34 സീറ്റുകളാണ് ഒഴിവുള്ളത്.

അഖിലേന്ത്യാ കൗൺസലിംഗിൽ ഇത് വരെ രജിസ്ട്രർ ചെയ്യാത്തവർക്ക് ഒക്ടോബർ 25 ന് ഉച്ചയ്ക്ക് 12 മണി വരെ പുതുതായി രജിസ്ട്രർ ചെയ്യാം. ഫീസടക്കാനുള്ള സമയം 3 മണി വരെയാണ്.

കോളേജ്, കോഴ്സ് ചോയ്സ് ഫില്ലിംഗ് ഒക്ടോബർ 23 മുതൽ 26 ന് രാവിലെ 8 മണി വരെ നടത്താം. 29 ന് സ്ട്രേ വേക്കൻസി റൗണ്ട് അലോട്ട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെൻ്റ് ലഭിച്ചവർക്ക് 30 മുതൽ നവംബർ 5 വരെ കോളേജിൽ പ്രവേശനം നേടാം. സ്ട്രേ വേക്കൻസി കൗൺസലിംഗിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് കോളേജിൽ ചേരാത്തവരെ അടുത്ത ഒരു വർഷം നീറ്റ് പരീക്ഷ എഴുതുന്നതിൽ നിന്നും ഡീബാർ ചെയ്യുന്നതാണ്. (ലേഖകൻ കരിയർ കൗൺസലറാണ്. ഫോൺ: 9447709121)