കാക്കവയൽ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം അനുവദിക്കപ്പെട്ട പ്ലസ് ടു ഹ്യൂമാനിറ്റീസ് ബാച്ചിൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനായുള്ള ക്ലാസ് മുറികള്‍ നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ എസ് ടി എ കാക്കവയൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാർത്തിക എസ് കെ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെഎസ്ടിഎ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സ്വരാജ് എംകെ ഉദ്ഘാടനം ചെയ്തു. അശ്വതി കെ എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം വി സമിത, സബ്ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ ഇന്ദ്രൻ , ഷഹനാസ് കെ എസ് എന്നിവർ സംസാരിച്ചു. സജിത്ത് കുമാർ സ്വാഗതവും ലിഗേഷ് കെ പി നന്ദിയും പറഞ്ഞു.
13 അംഗ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി സജിത്ത് കുമാർ പ്രസിഡണ്ട്, ബിജു ടി എം
അജയൻ കെ കെ വൈസ് പ്രസിഡണ്ടുമാർ, ലിഗേഷ് കെ പി സെക്രട്ടറി, സോമൻ പി കെ
അന്നമ്മ കെ ജോയിന്റ് സെക്രട്ടറിമാർ, കാർത്തിക എസ് കെ ട്രഷറർ, ദിയ ഇസ്മയിൽ വനിതാ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.
:
:
:
:
: