വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോട്ടത്തറ: യുവശക്തി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികം ഓര്‍മ്മച്ചെപ്പ് എന്ന പേരില്‍ മെയ് ആറ്, ഏഴ് തിയ്യതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. വിവിധ കലാകായിക മത്സരങ്ങള്‍, നാടകം, സാംസ്‌കാരിക സമ്മേളനം, വോളിബോള്‍ കോച്ചിംഗ് ക്യാംപ് തുടങ്ങിയവ ആഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കോട്ടത്തറ പഞ്ചായത്തിലെ കലാകായിക സാംസ്‌കാരിക രംഗത്ത് സജ്ജീവ സാന്നിധ്യമാണ് യുവശക്തി. 44-ാം വാര്‍ഷികം കൊണ്ടാടുന്ന ക്ലബ്ബ് ഇതിനോടകം നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. കലാകായിക രംഗത്ത് കോട്ടത്തറയുടെ പെരുമയുയര്‍ത്തുന്നതില്‍ യുവശക്തി നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. കോട്ടത്തറയുടെ മണ്ണില്‍ നിന്ന് നിരവധി കലാകായിക താരങ്ങളെ വളര്‍ത്തിയെടുക്കാനും ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.
ആഘോഷ പരിപാടികളുടെ ഭാഗമായി മെയ് ആറിന് ഉത്തരമേഖല പ്രൈസ് മണി വോളിബോള്‍ ടൂര്‍ണമെന്റ് നടത്തും. വി കെ കണാരന്‍ നായര്‍ സ്മാരക യുവശക്തി ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നാം സമ്മാനം നെടുമലയില്‍ പാപ്പച്ചന്‍ സ്മാരക പ്രൈസ് മണിയും ട്രോഫിയുമാണ്. രണ്ടാം സമ്മാനം പ്രൈസ് മണിയും ട്രോഫിയും (തൊമ്മന്‍ വളപ്പില്‍ അബ്ദുറഹ്മാന്‍ സ്മരണയ്ക്ക്), ട്രോഫി നടുവില്‍ വീട് സജീഷ് കുമാര്‍ സ്മാരകം.
മെയ് ഏഴിന് ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്യും. എം ഹേമദാസന്‍ അധ്യക്ഷത വഹിക്കും. സി സുനില്‍ കുമാര്‍ സ്വാഗതം പറയും. പി എന്‍ ബാബുരാജ് അനുഷോചനവും എം സുമേഷ് റിപ്പോര്‍ട്ടും അവതരിപ്പിക്കും. വി എന്‍ ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തും. പി സുരേഷ് മാസ്റ്റര്‍, ജോസ് പാറപ്പുറം, എം മധു എന്നിവര്‍ ആശംസകള്‍ നേരും. സി എന്‍ സജീഷ് കുമാര്‍ നന്ദി പറയും. തുടര്‍ന്ന് പ്രാദേശിക കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് റാന്തല്‍ എന്ന നാടകവും ഉണ്ടാകും.