ലഹരിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തണം: കെ.എൻ. എം മർകസുദ്ദഅവ എൻലൈറ്റ് കോൺഫ്രൻസ്

Malappuram

തെക്കൻ കുറ്റൂർ : വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രാദേശിക തലങ്ങളിൽ ബോധവൽക്കരണങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെ.എൻ. എം മർകസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല സമിതി സംഘടിപ്പിച്ച എൻലൈറ്റ് കോൺഫ്രൻസ് ആവശ്യപ്പെട്ടു. തിരൂർ മണ്ഡലം സെ ക്രട്ടറി അബ്ദുറഹിമാൻ മുണ്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. എം. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ വാർഷിക പദ്ധതികൾ അവതരിപ്പിച്ചു.

റിയാസ് സുല്ലമി എടത്തനാട്ടുകര, ലുഖ്മാൻ പോത്ത് കല്ല്, ടി.വി. ജലീൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് പാറപ്പുറത്ത് അലി ഹാജി ഉപഹാരങ്ങൾ നൽകി. ഷംസുദ്ധീൻ അല്ലൂർ, ബീരാൻ പാരിക്കാട്ട്, മൂസ ആയപ്പള്ളി, പി. യാസിർ, പി. നിബ്രാസുൽ ഹഖ്, സലാം തയ്യിൽ, കെ. സാദിഖലി, സൈനബ കുറ്റൂർ, ആരിഫ മൂഴിക്കൽ, സബ്റീന പാറപ്പുറത്ത്, ടി.വി. മിൻഹ, കെ . മിൻഹ അലി എന്നിവർ പ്രസംഗിച്ചു.