നാസ്തികതയുടെ സ്ത്രീ സ്വാതന്ത്ര്യം വാദം കാപട്യം: എം ജി എം

Wayanad

കല്പറ്റ: സാമൂഹിക നിലനിൽപ്പിന്റെ അടിസ്ഥാന കേന്ദ്രമായ കുടുംബഘടനയെ തകർക്കുന്ന നാസ്തികതയുടെ സ്ത്രീ സ്വാതന്ത്രവാദം അപകടമാ ണെന്നും സ്ത്രീ സ്വത്വത്തെ കേവലം അതിരുകൾക്കതീതമായ ആഭാസ പ്രവർത്തനത്തിന്റെ ടൂളാക്കി മാറ്റുന്നവർ അമ്മയെന്ന മഹത്വതലത്തെ തിരിച്ചറിയാൻ കഴിയാത്തവരാണെന്ന് കൽപ്പറ്റ അസ്ഹർ കോളേജിൽ സംഘടിപ്പിച്ച എം ജി എം വയനാട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജില്ലാ പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിച്ച മുബാദറ എന്ന ശിൽപ്പശാല കെ എൻ എം സ്റ്റേറ്റ് സെക്രട്ടറി സെലിൻ സുല്ലമി ഉദ്ഘാടനം ചെയ്തു, വിവിധ സെഷനുകളിലായി
സയ്യിദ് അലി സ്വലാഹി, മൈമൂന ടീച്ചർ എടക്കര, യൂനുസ് ഉമിരി എന്നിവർ വിഷയം അവതരിപ്പിച്ചു,

സജിന കൽപ്പറ്റ സ്വാഗതം പറഞ്ഞു, റഹ്മത്ത് പിണങ്ങോട് അധ്യക്ഷത വഹിച്ചു, ആയിഷ താനേരി, സഫിയ റിപ്പൺ, സൈനബ മുട്ടിൽ, മറിയം പടിഞ്ഞാറത്തറ, സുനീറ കമ്പളക്കാട്, ഉമൈബ എന്നിവർ പ്രസിഡിയം നിയന്ത്രിച്ചു.