പിടിച്ചു വെച്ച ആനുകുല്യങ്ങള്‍ ഉടന്‍ നല്‍കണം: കെ എസ് എസ് പി എ സമ്മേളനം

Kannur

പരിയാരം: സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചു വെച്ച് പി എസ് സി അംഗങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുകയാണെന്നു കെ എസ് എസ് പി എ പരിയാരം മണ്ഡലം സമ്മേളനം ആരോപിച്ചു. 18 ശതമാനം ഡി.എ കുടിശികയും പിടിച്ചു വെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടന്‍ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ബി സൈമണ്‍ അധ്യക്ഷനായി. സെക്രട്ടറി കെ ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ വി ഭാസ്‌ക്കരന്‍, തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പി ടി പി മുസ്തഫ, വനിതാ ഫോറം സെക്രട്ടറി എം കെ കാഞ്ചനകുമാരി, ജില്ലാ സെക്രട്ടറിയേറ്റംഗം ഇ വിജയന്‍, പരിയാരം ഗ്രാമ പഞ്ചായത്തംഗം ദൃശ്യ ദിനേശന്‍, പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി വി സജീവന്‍, സി ശിവശങ്കരന്‍, പി വി രവീന്ദ്രന്‍, പി വി മോഹനന്‍ പ്രസംഗിച്ചു.

പ്രതിനിധി സാമ്മളനം കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് പി.കെ രമണി അമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.വി പ്രേമരാജന്‍, കെ.പി അബ്ദുല്‍ സലാം, വി.കണ്ണന്‍, കെ.പി ജയശ്രീ, എ.ജോണി പ്ര സംഗിച്ചു.

ഭാരവാഹികളായി എ.സതീഷ് കുമാര്‍ (പ്രസി) എം. ചന്ദ്രന്‍, ഇ.കെ വിജയന്‍, പി .പി രവീന്ദ്രന്‍, വി.വി സരസ്വതി (വൈ.പ്രസി) ഇ.വി സുരേഷന്‍ (സെക്ര) പി.വി മോഹനന്‍, കെ.പി അബ്ദുല്‍ സലാം, പി.വി ഗോപാലന്‍ (ജോ. സെക) കെ.സെബാസ്റ്റ്യന്‍ (ട്രഷറര്‍) വനിതാ ഫോറം: പി.കെ രമണി ( പ്രസി) കെ.പി ജയശ്രീ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.