വിശ്വഭാരതി വി വേലപ്പൻ നായർക്ക് ധർമ്മശാസ്താ പുരസ്കാരം

Thiruvananthapuram

തിരുവനന്തപുരം: നെയ്യാറ്റിൻകര രാമേശ്വരം പടിയില്ലത്ത് ശ്രീകണ്ഠൻ ധർമ്മശാസ്താ ക്ഷേത്രത്തിലെ (കുതിരവച്ചാൻകോവിൽ) മകരവിളക്ക് കുതിരവെപ്പ് മഹോത്സവത്തോടനുബന്ധിച്ച് 14ാം തീയതി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ, വിദ്യാഭ്യാസ രംഗത്ത് ആറു പതിറ്റാണ്ട് പൂർത്തീകരിച്ച നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂൾ മാനേജിങ് ട്രസ്റ്റി വി.വേലപ്പൻ നായർക്ക് 2025-ലെ ധർമ്മശാസ്താ പുരസ്കാരവും 15551 രൂപയുടെ ക്യാഷ് അവാർഡും സമ്മാനിക്കും.

രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ പുരസ്കാരം സമ്മാനിക്കുമെന്ന്
ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് വി.ഷിബു, ഖജാൻജി സന്തോഷ്, സെക്രട്ടറി രമേശ് കുമാർ എന്നിവർ അറിയിച്ചു.