സ്പാ കേന്ദ്രങ്ങളുടെ മറവിൽ കേരളത്തിൽ പെൺ വാണിഭ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും തഴച്ചു വളരുന്നു: തേറാട്ടിൽ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. വി. ബാബു ജോസഫ്

Malappuram

മലപ്പുറം. കേരളത്തിൽ ടൂറിസം വികസനത്തിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്ന സ്പാ സെന്ററുകളുടെ മറവിൽ വൻതോതിൽ പെൺവാണിഭവും, മയക്കുമരുന്ന് വിൽപ്പനയും നടക്കുന്നതായി തേറാട്ടിൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോസഫ് ആരോപിച്ചു.

നഗരങ്ങളിൽ പ്രത്യേകിച്ച് കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം ഇത്തരക്കാരുടെ തേർവാഴ്ച ആണെന്ന് അദ്ദേഹം പറഞ്ഞു. വേശ്യാ തെരുവുകളെ നാണിപ്പിക്കുന്ന വിധം വില പറഞ്ഞുള്ള മാംസ കച്ചവടവും, മയക്കുമരുന്ന് കച്ചവടവും സുലഭമാണ് എന്നും ഇത്തരക്കാരെ നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുത്തില്ല എങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു