പ്രമേഹ ചികിത്സ പ്രോട്ടോകോൾ വഴി പുനഃക്രമീകരിക്കണം
കണ്ണൂർ: പ്രമേഹ രോഗത്തിൻറെ ഗുരുതരമായ ശാരീരിക അവസ്ഥകളെ പ്രതിരോധിക്കാനായി അന്താരാഷ്ട്ര പ്രോട്ടോകോൾ അടിസ്ഥാനപ്പെടുത്തി പ്രമേഹ രോഗ ചികിത്സ പുനഃക്രമീകരിക്കണമെന്ന് ഐ ഡി ആർ എൽ ചെയർമാൻ ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. പ്രമേഹ രോഗ ചികിത്സക്കായി തയ്യാറാക്കിയ പ്രോട്ടോകോളിന്റെ പ്രകാശനം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് ഡോ പത്മനാഭൻ ഷേണായിക്ക് നൽകിക്കൊണ്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതശൈലി വ്യതിയാനങ്ങൾ കൊണ്ട് പ്രമേഹരോഗം ഇപ്പോൾ കുട്ടികളെയും ചെറിയ പ്രായക്കാരെയും ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവാരമുള്ള ശാസ്ത്രീയ ചികിത്സ, കൃത്യമായ വ്യായാമം, സമീകൃത ഭക്ഷണക്രമം, സുഖകരമായ ഉറക്കം സംഘർഷരഹിതമായ ജീവിതം എന്നിവ വഴി പ്രമേഹ രോഗത്തെ അതിജീവിക്കാനാവും.
ലോക പ്രമേഹ ദിനം, “തടസ്സങ്ങൾ തകർക്കുക, വിടവുകൾ ഇല്ലാതാക്കുക” എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ്. പ്രമേഹ ബാധിതരായ എല്ലാ വ്യക്തികൾക്കും സമഗ്രവും താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ചികിത്സയ്ക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിനും പ്രമേഹ പരിചരണത്തിലെ തടസ്സങ്ങൾ മറികടക്കുന്നതിനുമുള്ള ആഗോള പ്രതിബദ്ധത ഈ തീം ഊന്നിപ്പറയുന്നു.
പ്രമേഹ പ്രതിരോധം, മാനേജ്മെൻ്റ്, ലോകമെമ്പാടുമുള്ള പിന്തുണ എന്നിവയിൽ കൂടുതൽ ഉൾക്കൊള്ളുന്ന സമീപനം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിഭവങ്ങൾ എന്നിവയിലെ അസമത്വങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നുണ്ട് പ്രമേഹ രോഗ വിദഗ്ധൻ ഡോ ഹാരിസ്, ഡോ നിത്യ നമ്പ്യാർ, സാറാ കിഷോർ സംബന്ധിച്ചു.