എം.ജി.എം പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Kannur

കണ്ണൂർ: എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) ജില്ലാ കമ്മിറ്റി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.സലഫി ദഅവ സെൻ്ററിൽ കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി.ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു.

എം.ജി.എം ജില്ലാ പ്രസിഡൻ്റ് കെ.ശബീന അദ്ധ്യക്ഷത വഹിച്ചു.ശംസുദ്ദീൻ പാലക്കോട് ക്ലാസ് നയിച്ചു. എം.ജി.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് മറിയം അൻവാരിയ്യ, ജില്ലാ സെക്രട്ടറി ശഫീന ശുക്കൂർ പൂതപ്പാറ, ട്രഷറർ കെ.പി.ഹസീന എന്നിവർ പ്രസംഗിച്ചു.