കല്‍പ്പറ്റ: എടപ്പെട്ടി അംഗണ്‍വാടിയില്‍ നിന്നും ആരംഭിച്ച ശിശുദിനറാലിയോടെ എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളിലെ ശിശുദിനാഘോഷ പരിപാടികള്‍ക്കു തുടക്കമായി. അംഗണ്‍വാടിയിലെയും സ്‌കൂളിലെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും റാലിയില്‍ അണിനിരന്നു.
എസ് എം സി ചെയര്‍മാന്‍ എന്‍ സന്തോഷ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബി ഖദീജ അധ്യക്ഷയായി. എം എച്ച് ഹഫീസ് റഹ്മാന്‍, അമൃത വിജയന്‍,ജിസ്‌ന ജോഷി, എന്‍ പി ജിനേഷ്‌കുമാര്‍, സിസ്റ്റര്‍ ലിയ, ഷൈനി മാത്യു, ബസീന എന്നിവര്‍ പ്രസംഗിച്ചു.