ചാച്ചാജിയായി അനുകരിച്ച്കുരുന്നുകൾ

Kozhikode

ആയഞ്ചേരി: ചാച്ചാജിയായി അനുകരിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13ാം വാർഡിൽ കുരുന്നുകൾ ശിശുദിനം ആഘോഷിച്ചു. വർണ്ണ ശബളമായ ഘോഷയാത്ര, പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് കുട്ടികൾ മികവ് കാട്ടി.

ഭയമോ , വെറുപ്പോ കൂടാതെ പോരാടണമെന്ന ഗാന്ധിയുടെ സന്ദേശത്തിൽ അദ്ദേഹം ആകൃഷ്ടനായിരുന്നു. ഇത്തരം ആഘോഷ വേളകളിലൂടെ ആത്മവീര്യം പകർന്ന് കുരുന്നുകളുടെ ചൈതന്യം കാത്ത് സൂക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും, മഹത് വ്യക്തികളിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ട് നാടിനായി പ്രവർത്തിക്കണമെന്നും വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു.

കുളങ്ങരത്ത് നാരായണക്കുറുപ്പ്, ചെട്ട്യാം വീട്ടിൽ നവാസ്, സോന പുലയൻ കുനി, അങ്കണവാടി ടീച്ചർ റീന, ഹെൽപ്പർ ഉഷ തുടങ്ങിയവരോടൊപ്പം കുട്ടികളും പങ്കെടുത്തു.