കോട്ടയം: സിനിമാ മേഖലയിലയിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രങ്ങൾക്കെതിരെ നിയമം കൊണ്ടു വരണമെന്ന ഹേമ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശം,മുഖ്യമന്ത്രി മനപ്പൂർവ്വം ഒഴിവാക്കി. ഇതാരെ രക്ഷിക്കാനാണെന്നു കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ത്രമന്ത്രിയുമായ പി.സി.തോമസ്.
ഇതുൾപ്പടെ പല നിർദ്ദേശങ്ങളുടേയും മുകളിൽ കേരള മുഖ്യമന്ത്രി അടയിരിക്കുകയാണെന്നു തോമസ് പറഞ്ഞു. സ്ത്രീ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഹേമ കമ്മിറ്റി റിപ്പോർട്ടു പൂർണ്ണമായും നടപ്പാക്കുവാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടു തോമസ് അഭ്യർത്ഥിച്ചു.