രാജ്ഭവൻ (ഗോവ ) : ജ്ഞാനസമ്പാദനത്തിനുള്ള മാധ്യമം മാതൃഭാഷയിലാകുന്നതാണ് അഭികാമ്യമെന്നും ഇക്കാര്യത്തിൽ യുനെസ്കോയുടെ വീക്ഷണമാണ് നാം പിന്തുടരേണ്ടതെന്നും ഗോവ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള.
മാതൃഭാഷയെ സമ്പുഷ്ടമാക്കാനും സാംസ്ക്കാരിക പൈതൃകവും തനിമയും നിലനിർത്താനും പാഠ്യവിഷയം വളരെയെളുപ്പം വിദ്യാർത്ഥികളുടെ മനസ്സിലേക്ക് കടന്നുകയറാനും പഠനമാധ്യമം മാതൃഭാഷയാകുന്നതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്ക്കാർ നേടിയ കൊങ്കണി കവയിത്രി ശ്രദ്ധ ഗരാഡിൻ്റെ ഇംഗ്ലീഷ്,മലയാളം ,കൊങ്കണി, ബ്രെയ്ലി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട നാല് ബാലസാഹിത്യകൃതികളുടെ പ്രകാശനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ് ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ജ്ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മൗസോ , പ്രമുഖ കോളമിസ്റ്റ് പാച്ചുമേനോൻ, ഗജാനനൻ വെലിപ് , ശ്രദ്ധാ ഗരാഡ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ശ്രദ്ധാ ഗരാഡ് പ്രതിസ്പന്ദം നടത്തി. ചടങ്ങിൽ ദിനേഷ് മാനെർകർ, മഞ്ജുഷവ് തൽവാദ്കർ എന്നിവരും സംസാരിച്ചു. ചടങ്ങിൽ വെച്ച് മൾട്ടിപ്പിൾ സ്ക്ളിറോസിസ് രോഗി കൂടിയായ ഗ്രന്ഥകാരിക്ക് ഗവർണർ സാമ്പത്തിക സഹായം നൽകി.