കോഴിക്കോട്: സംസ്ഥാനാടിസ്ഥാനത്തിൽ നടക്കുന്ന പാരിസൻസ് ഫറോ റൺ മാരത്തോൺ മത്സരം നവംബർ 17-നു രാവിലെ 6.15 നു ഫാറൂഖ് കോളേജ് പരിസരത്തു നിന്നും ആരംഭിക്കും. മുൻ സന്തോഷ് ട്രോഫി താരം അഷ്റഫ് കെ ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.
ഫാറൂഖ് കോളേജിന്റെ ഗ്രൗണ്ടും പരിസരങ്ങളും വ്യാമത്തിനായി ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയായ എഫ് സി റണ്ണേഴ്സ് ആണ് മാരത്തോണിന് നേതൃത്വം നല്കുന്നത്. ഫാറൂഖ് കോളേജ് രാജാ ഗേറ്റിൽ നിന്നും ആരംഭിക്കുന്ന മത്സരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. എട്ടു കിലോമീറ്റർ ആണ് ദൂരപരിധി. കൂടാതെ ഫൺ റണ്ണെന്ന പേരിൽ മൂന്ന് കിലോമീറ്ററിലുള്ള സൗഹൃദ ഓട്ടവും ഉണ്ട്.
ഇരുപതിനായിരം രൂപ ക്യാഷ് പ്രൈസ്,രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും T-shirts, മെഡലും സർട്ടിഫിക്കറ്റും തുടങ്ങിയവയുമുണ്ടായിരിക്കും.