കണിയാമ്പറ്റ: KSSPU പനമരം ബ്ലോക്ക് വനിതാവേദി കണിയാമ്പറ്റ സ്നേഹ പാലിയേറ്റീവ് കെയർ ക്ലിനിക്കുമായി സഹകരിച്ച് സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തുന്നു. നവംബർ 22 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണിയാമ്പറ്റ സ്നേഹ പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ വെച്ച് സൗജന്യമായി നടത്തപ്പെടുന്ന ക്യാംപില്‍ ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം.
റജിസ്റ്റർ ചെയ്യേണ്ട വാട്ട്സാപ്പ് നമ്പർ 949671 4010. ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും സുഖപ്പെടുത്താമെന്നതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.