നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോട്ടയം: മണിപ്പൂരിലെ വംശഹത്യക്കെതിരെയും സംഘപരിവാര്‍ ഏകാധിപത്യത്തിനെതിരെയുള്ള രാഷ്ട്രീയ ജനതാദള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെമിനാര്‍ 25ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കും. ഞായറാഴ്ച മൂന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ ആര്‍ ജെ ഡി ദേശയ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനു പഴയചിറ വിഷയാവതരണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ജോസഫ് അധ്യക്ഷത വഹിക്കും. വെരി. റെവ: മാണി കല്ലാപ്പുറത്ത്, സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍ വി പ്രദീപ് കുമാര്‍, ബഡായി അസീസ് (ഐ യു എം എല്‍), വി ജെ ലാലി (കേരള കോണ്‍ഗ്രസ്), പി പി ജോസഫ് (കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), RJDപാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജോസഫ്, ആര്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ബിജു കൈപ്പാറേടന്‍, സംസ്ഥാന സെക്രട്ടറിമാരായ മനു വാസുദേവ്, മേടയില്‍ അനില്‍കുമാര്‍, ബിറ്റാജ് ജോസഫ്, എന്‍ ഒ കുട്ടപ്പന്‍, സുശീല ഗംഗാധരന്‍, മധു ചെമ്പുമുഴി, പി എം സജിത്ത്, സെബാസ്റ്റ്യന്‍ മുതലക്കുഴി, ആര്‍ ജെ ഡി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോമോന്‍ ജോസഫ്, ആര്‍ ജെ ഡി ഇടുക്കി ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്, ആര്‍ ജെ ഡി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുമേഷ് പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് സ്വാഗതം ആശംസിക്കും.