സമസ്ത 100ാം വാര്‍ഷികാഘോഷ പ്രഖ്യാപനം 30ന് കാസര്‍ഗേഡ്

Kozhikode

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30ന് കാസര്‍ക്കോട്ട് ചട്ടഞ്ചാലില്‍ പ്രഖ്യാപിക്കുമെന്ന് കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷികാഘോഷ പരിപാടികള്‍ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കും. വിദ്യാഭ്യാസ തൊഴില്‍ നൈപുണി വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം പര്യാപ്തയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിക്കൊണ്ടുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കം കുറിക്കും. വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികള്‍ ആണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

റഈസുല്‍ ഉലമ സുലൈമാന്‍ മുസ്ല്യാര്‍ സമസ്തയുടെ പ്രസിഡന്റും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയും കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ട്രഷററും ആയ കമ്മറ്റിയാണ് ഈ പണ്ഡിത സഭക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. 30 ന് നടക്കുന്ന ചടങ്ങില്‍
പ്രഖ്യാപനം കാന്തപുരം ഏ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നടത്തും. ഇ. സുലൈമാന്‍ മുസല്യാര്‍ അധ്യക്ഷത വഹിക്കും. ഖലീല്‍ ബുഹാരി തങ്ങള്‍, പുല്ലോള്‍ ആറ്റക്കോയ തങ്ങള്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി എന്നിവര്‍ പ്രസംഗിക്കും.

പത്ര സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവരും പങ്കെടുത്തു.