മുട്ടിൽ: മുണ്ടക്കൈ, ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര ഗവൺമെൻ്റ് തീരുമാനത്തിനെതിരെയും മേൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി സുമനസ്സുകൾ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കോടികൾ അർഹതപ്പെട്ടവരിലേക്ക് നൽകാതെ, അവരുടെ പുനരധിവാസത്തിന് ആവശ്യമായത് ചെയ്യാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേരള സർക്കാറിനെതിരേയും മുട്ടിൽ പഞ്ചായത്ത് യു.ഡി.എഫ് മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സലാം നീലിക്കണ്ടി, കൺവീനർ ജോയി തൊട്ടിത്തറ, ഒ.കെ. സക്കീർ ,എം.ഒ. ദേവസ്യ, കെ.എം. ഇബ്രാഹീം, ഉസ്മാൻ കോയ ദാരിമി, എം.കെ.ആലി, സുന്ദർ രാജ് എടപ്പെട്ടി, അഷ്റഫ് മടക്കിമല, ഷിജു ഗോപാൽ, ബി.ബഷീർ, നൗഷാദ് ബാബു, എൻ. ബി. ഫൈസൽ,എം. അലി പത്മനാദൻ നേതൃത്വം നൽകി.