തിരുവനന്തപുരം: പാറശാല ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 25-ാം വർഷവും ഓവറാൾ കിരീടം നേടി കാരക്കോണം പി.പി.എം.എച്ച്.എസ്. ചരിത്രം സൃഷ്ടിച്ചു. ഉപജില്ലാ മത്സരങ്ങളിൽ ആദ്യമായാണ് ഒരു സ്കൂൾ കാൽ നൂറ്റാണ്ട് ആധിപത്യം നിലനിർത്തുന്നത്.
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൻ പതിനെട്ടിൽ 14 ഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയാണ് ഓവറാൾ കിരീടനേട്ടം കൈവരിച്ചത്. പാറശ്ശാല ചെറുവാരക്കോണം സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ പാറശ്ശാല എം.എൽ.എ സി.കെ.ഹരീന്ദ്രനിൽ നിന്ന് ഹെഡ്മിസ്ട്രസ് ആർ.ബിന്ദു, സംസ്കൃതം അധ്യാപകൻ എസ്. ശ്രീകുമാർ, സ്കൂൾ കലോത്സവ കൺവീനർ കെ.എസ്. സംഗീത, മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, സ്കൗട്ട് & ഗൈഡ്സ് കൂട്ടുകാർ, പി.ടി.എ. പ്രസിഡൻ്റ് എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.