നൂർ മുഹമ്മദ്‌ നൂർഷാ കേരളാ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പർ

Kozhikode

കോഴിക്കോട്: KNM സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ്‌ നൂർഷായെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുത്തു. 16 അംഗങ്ങൾ അടങ്ങുന്ന പുതിയ കമ്മിറ്റിയെ നിയമിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. മൂന്നു വർഷമാണ് ഈ കമ്മിറ്റിയുടെ കാലാവധി.

തന്നിലർപ്പിതമായ ഉത്തരവാദിത്തം യഥാവിധി നിർവഹിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.