കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ മുൻനിർവാഹസമിതി അംഗവും സാംസ്കാരിക രംഗത്തുംജീവകാരുണ്യ പ്രവർത്തന മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന കെ. മുഹമ്മദ് ഈസ അനുസ്മരണം” ഓർമ്മയിൽ ഈസക്ക” എന്ന പേരിൽ അക്കാദമിയിൽ നടന്നു. ടിവി ഇബ്രാഹിം എംഎൽഎയുടെ നേതൃത്വത്തിലുള്ള ഈസക്ക അനുസ്മരണ സമിതിയും മാപ്പിളകലാ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ടിവി ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. ഗായകനും സംഗീതസംവിധായകനുമായ എം ജയചന്ദ്രൻ ഫോട്ടോ അനാച്ഛാദനം നടത്തി. ടി കെ ഹംസ, കമാൽ വരദൂർ, ഓ എം കരുവാരകുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, ബഷീർ ചുങ്കത്തറ, ഫൈസൽ എളേറ്റിൽ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബിന്ദു, അഡ്വക്കേറ്റ് കാരാട്ട് അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം പി കെ സി അബ്ദുറഹ്മാൻ, എ കെ അബ്ദുറഹ്മാൻ, അഷ്റഫ് വെങ്ങാട്ട്, മുഹമ്മദ് ഈസയുടെ സഹോദരൻ ജാഹിർ ഹുസൈൻ തുടങ്ങിയവർ അനുസ്മരണം നടത്തി. ഗായകരായ എം എ ഗഫൂർ, ഐപി സിദ്ദീഖ്, ബെൻസീറ തുടങ്ങിയവർ മുഹമ്മദ് ഈസയെ അനുസ്മരിച്ചുകൊണ്ട് ഗാനങ്ങൾ അവതരിപ്പിച്ചു