കല്പറ്റ: എം സി എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സ്വാഗത സംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഗത സംഘം മുഖ്യ രക്ഷാധികാരി ഡോ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. എം സി എഫ് പ്രസിഡന്റ് ഡോ ജമാലുദ്ദീന്‍ ഫാറൂഖി, സെക്രട്ടറി മുസ്തഫ ഫാറൂഖി, എം സി എഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെ ജെ നീതു, ജെ എ ക്യു എച്ച് (ജാക്ക് തമിഴ്‌നാട്) സെക്രട്ടറി നൂര്‍ മുഹമ്മദ് കന്യാകുമാരി, അമല്‍ ഹോം കെയര്‍ സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പോക്കര്‍ ഫാറൂഖി, ഉമ്മര്‍ ഹാജി, കെ പി യൂസുഫ് ഹാജി, എ പി മൊയ്തു, കെ പി മുഹമ്മദ്, ഷബീര്‍ അഹമ്മദ്, നജീബ് കാരാടന്‍, സൈദലവി സ്വലാഹി എന്നിവര്‍ സംബന്ധിച്ചു.
