“തണലൊരുക്കാം നല്ല നാളെക്കായി ” കാമ്പയിന് തുടക്കം കുറിച്ച് അസംപ്ഷൻ എ യു പി സ്കൂൾ

Wayanad

സുൽത്താൻ ബത്തേരി: പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി അസംപ്ഷൻ എ യു പി സ്കൂളിൽ റവ ഫാ. കിരൺ തൊണ്ടിപ്പറമ്പിലും ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബും ചേർന്ന് ഫല വൃക്ഷ തൈ നട്ടു.

കൂട്ടുകാരനൊരു മുരിങ്ങ, Pen Box ഉദ്ഘാടനം, ഹരിത അസംബ്ലി, ക്വിസ് മത്സരം എന്നിവ നടത്തി. അധ്യാപകരായ ജിൻസി ജോൺ , അനു .പി.സണ്ണി, ടിന്‍റു മാത്യു, ബെന്നി ടി.ടി, ഷിമിൽ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി