ഫറോക്ക്: എം.എസ് എം. എൻലൈറ്റ് ഫറോക്ക് മണ്ഡലം വിദ്യാർത്ഥി സമ്മേളനം ചാലിയം കൊട്ടലത്ത് അവന്യുവിൽ നടന്നു. കെ. എൻ എം കോഴിക്കോട് സൗത്ത് ജില്ലാ ട്രഷറർ വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. ഫറോക്ക് മണ്ഡലം കെ എൻ എം പ്രസിഡൻ്റ് എം എം അബൂബക്കർ ഫാറൂഖി, മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.സി. മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷരീഫ് ഹാജി ഹിൽ വുഡ്, ഹബീബ് ചുങ്കം, അബ്ദുൽ കലാം, പി ബി ഐ.മുഹമ്മദ് അഷറഫ്, പി.കെ.അൻവർ സാദത്ത്, അസ്ജദ് കടലുണ്ടി, മുബഷിർ ഫറോക്ക് , അമീൻ തിരുത്തിയാട്, ഷിബിലി മുഹമ്മദ്, അബ്ദു നാസർ ഫാറൂഖി,നാദിർ സ്വലാഹി, ഷബിർ മാസ്റ്റർ, സഅദുദ്ദീൻ സ്വലാഹി അൻസബ്സ്വലാഹി, അഫ്‌സൽ എം.ടി. ,റൂബ സലീം, ഫിദ സ്വലാഹിയ്യ , ശമൽ മദനി പൊക്കുന്നു, അലി ഷാക്കിർ മുണ്ടേരി തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
