തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായി മത്സരിക്കുവാൻ ഗോകുലം ഗോപാലനുമേൽ സമ്മർദ്ദമേറുന്നു. ഗോകുലം ഗോപാലന്‍ സെക്രട്ടറിയായി വന്നാല്‍ മാത്രമേ എസ് എന്‍ ഡി പിക്ക് മുന്നേറാന്‍ കഴിയുകയുള്ളുവെന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തകർന്ന് തരിപ്പണമായ എസ്എൻഡിപി യോഗത്തെ പുനരുജ്ജീവിപ്പിക്കാൻ ഗോകുലം ഗോപാലൻ്റെ യോഗ നേതൃത്വത്തിലേക്കുള്ള കടന്ന് വരവ് അനിവാര്യമാണന്നുമാണ് സേവ് എസ്.എൻ.ഡി.പി.യോഗത്തിൻ്റെ പ്രവർത്തകരുടെ വിലയിരുത്തൽ .
വിവിധപേരുകളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ നൂറോളം വരുന്ന സംഘടനകളെയും രാജ്യത്തെ ശ്രീനാരായണ പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് എസ്.എൻ.ഡി.പി യോഗ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സേവ് എസ്.എൻ.ഡി.പി യോഗ പ്രവർത്തകരുടെ തീരുമാനം. സേവ് എസ്. എൻ. ഡി. പി. യോഗത്തിൻ്റെ നേതൃത്വത്തിലുള്ളവരാരും യോഗം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലന്നും സേവ് എസ്എൻഡിപി യോഗം നേതൃത്വം തീരുമാനമെടുത്തു .
നിലവിലെ യോഗ നേതൃത്വത്തിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ശ്രീ നാരായണീയ സമൂഹത്തിൻ്റെ ഐക്യം അനിവാര്യമാണ്. അതിന് കരുത്തനായ വ്യക്തിത്വം യോഗം ജനറൽ സെക്രട്ടറിയായി അധികാരത്തിൽ എത്തേണ്ടത് അനിവാര്യമാണ്. അതിനാൽ വരാൻ പോകുന്ന യോഗം തിരഞ്ഞെടുപ്പിൽ
ജനറൽ സെക്രട്ടറിയായി മത്സരിക്കുവാൻ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാനും ചെന്നൈ എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡണ്ടുമായ ഗോകുലം ഗോപാലനെ സ്ഥാനാർത്ഥിയാക്കി തിരിഞ്ഞെടുപ്പിനെ നേരിടാനാണ് സേവ് എസ്.എൻ.ഡി.യോഗപ്രവർത്തകരുടെ തീരുമാനം .
നിലവിലെ എസ്എൻഡിപി നേതൃത്വത്തിന്റെ കുടുംബ വാഴ്ചയ്ക്കും അഴിമതിക്കും എതിരെ യൂണിയൻ ശാഖകൾ കേന്ദ്രീകരിച്ച് ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഐക്യം രൂപപ്പെടുത്താനാണ് സേവ് എസ്എൻഡിപി യോഗം പ്രവർത്തകരുടെ തീരുമാനം. .എസ്എൻഡിപി യോഗം ഭരണസമിതി തെരഞ്ഞെടുപ്പ് മുമ്പ് ഇല്ലാത്ത തരത്തിൽ എല്ലാ സ്ഥിരാംഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കിയ ഹൈക്കോടതിയുടെ ഉത്തരവിന് പിന്തുണ നൽകി ചിട്ടയായ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ നടത്തണമെന്നതാണ് ഫോറത്തിൻ്റെ തീരുമാനം . നിലവിലെ നേതത്വത്തിൻ്റെ ഏകാധിപത്യ ഭരണം അവസാനിക്കാൻ സമയമായിരിക്കുന്നു.പുതു തലമുറയെ നേരായ വഴിയിലേക്ക് നയിക്കാൻ ഗോകുലം ഗോപാലൻ ജനറൽ സെക്രട്ടറി ആകണമെന്ന് വിവിധ കോണിൽ നിന്നും ആവശ്യം ഉയർന്നിരിന്നു. ഈ ആവശ്യത്തിന് മേൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഗോകുലം ഗോപാലൻ തയ്യാറായേക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ എസ്എൻഡിപി യോഗ കുടുംബവാഴ്ചയ്ക്കെതിരെ എല്ലാ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും ഒറ്റ കുടക്കീഴിലാക്കി മത്സരം ശക്തമാക്കുവാനാണ് തീരുമാനം.
സന്യാസിവര്യൻമാരും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളും കൂട്ടായിട്ടാണ് സേവ് എസ്എൻഡിപി യോഗം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നത് ഐക്യരൂപീകരണത്തിന് വേണ്ടി രംഗത്ത് വന്നത് വരുന്ന സേവ് എസ് എൻ ഡി പി യോഗം ലക്ഷക്കണക്കിന് വരുന്ന സൈബർ പോരാളികളാണ് ശാഖകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.