കല്പറ്റ: വയനാട് കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി, നൂല്‍പ്പുഴ സ്‌പെഷ്യല്‍ പ്രൊജക്ടുകളിലേക്ക് ബ്രിഡ്ജ് കോഴ്‌സ് അദ്ധ്യാപക/ മെന്റര് തസ്തികയിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യതകള്‍: അപേക്ഷക, വയനാട് ജില്ലയില്‍ നൂല്‍പ്പുഴ, തിരുനെല്ലി പഞ്ചായത്തുകളില്‍ താമസിക്കുന്നവരായിരിക്കണം (പട്ടിക വര്‍ഗ്ഗ വിഭാഗകാര്‍ക്ക് മുന്‍ഗണന), പ്രകൃതിയില്‍ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന, അല്ലാത്ത പക്ഷം അതേ പ്രകൃതിയില്‍ പിജി, ഡിഗ്രി, പ്ലസ്ടു യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ കുടുംബാംഗമോ ആയിട്ടുള്ളവര്‍ക്കും, ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്് മുന്‍ഗണന നല്‍കുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: വെള്ള കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബര്‍ 12 വൈകുന്നേരം 5.00 മണിവരെ.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്. പിന്‍കോഡ് 673122, ടെലിഫോണ്‍ 04936 299370, 04936206589.