കൽപ്പറ്റ: രൂക്ഷമായി കൊണ്ടിരിക്കുന്ന കുരങ്ങ് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം കൽപ്പറ്റ സൗത്ത് വില്ലേജ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
2022ലെ കേന്ദ്ര വന്യജീവി സംരക്ഷണ ഭേദഗതി നിയമ പ്രകാരം പട്ടിക ഒന്നിൽപ്പെടുത്തിയ കുരങ്ങ് വർഗ്ഗങ്ങളെ പട്ടിക രണ്ടിലേക്ക് മാറ്റണമെന്നും ഇതുവഴി രൂക്ഷമായിരിക്കുന്ന കുരങ്ങുശല്യം ഒഴിവാക്കുന്നതിനായുള്ള നിയന്ത്രണ മാർഗങ്ങൾ കേരള സർക്കാറിന് സ്വീകരിക്കുവാൻ സാധിക്കുമെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.
കേരള കർഷകസംഘം ഏരിയ പ്രസിഡണ്ട് ജെയിൻ ആൻ്റണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.ടി. വർഗീസ് അധ്യക്ഷനായിരുന്നു. പി കെ ബാബുരാജ്, പി പി ഹൈദ്രു , ജാബിർ കെ, പ്രസന്നകുമാർ പി, അപ്പൻ നമ്പ്യാർ പി, രാജൻ കെ. ജൂഡി കുര്യൻ എന്നിവർ സംസാരിച്ചു. പി പി ഹൈദ്രു (പ്രസിഡണ്ട്) പി ടി വർഗീസ് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.