ഒരാള്‍ തന്നെ സമൂഹത്തിൽ അടയാളപ്പെടുത്തുവാൻ ഉപയോഗിക്കുന്ന മാധ്യമമാണ് കവിത : ഫാദർ ബോബി ജോസ് കട്ടിക്കാട്

Kozhikode

കോഴിക്കോട്: ഒരാൾ തന്നെ തന്നെ സമൂഹത്തിൽ അടയാളപ്പെടുത്തുവാൻ ഉപയോഗിക്കുന്ന മാധ്യമമാണ് പുതിയ കവിതകളെന്ന് എഴുത്തുകാരൻ ഫാദർ ബോബി ജോസ് കട്ടിക്കാട് . സംഗീത മോൻസിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ മാറ്റർ ഓഫ് ടൈം എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു സംസോരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥായിയായ ദുഃഖമാണ് പല കവിതകളുടെയും അന്തർധാര. ഭംഗിയുള്ള വായനാനുഭവമല്ല പലപ്പോഴും സംഗീതിൻ്റെ കവിതകൾ നല്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ ജോൺ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു.

ഷബി ത, കെ.വി. സജയ് ,എം. വി നികേഷ് കുമാർ, ഡോ. ശ്യാം സുധാകർ , കെ.ബി. പ്രസന്ന കുമാർ, ഫാ റോജി കെ. സെബാസ്റ്റ്യൻ, സംഗീത് മോൻസി എന്നിവർ സംസാരിച്ചു. ആൻസി ജോർജ് സ്വാഗതവും ആലീനാ മരിയ മോൻസി നന്ദിയും പറഞ്ഞു. ആതിര കൃഷ്ണൻ പ്രാർഥന നടത്തി. അയിൻ എസ്. എ കവിത ചൊല്ലി. ശ്യാം ഭവി സുരേഷ് നൃത്തമവതരിപ്പിച്ചു.