തിരുവനന്തപുരം : ജീവകാരുണ്യ പ്രവർത്തന കൂട്ടായ്മയായ സേവാശക്തി ഫൗണ്ടേഷന്റെ
ഒന്നാം വാർഷികവും കുടുംബസംഗമവും ഡിസംബർ 29 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള മന്നം നാഷണൽ ക്ലബ്ബിൽ നടക്കും. വ്യത്യസ്തവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നിറഞ്ഞതുമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വാർഷിക പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. ഇതോട് അനുബന്ധിച്ച് നടന്ന യോഗം ശ്രീസത്യസായി ഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. സേവാശക്തി എക്സിക്യൂട്ടീവ് മെമ്പർ ശർമിള അധ്യക്ഷയായിരുന്നു. കെ. എൻ ആനന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു.
ഫ്രാറ്റ് പ്രസിഡന്റ് മരുതൻകുഴി സതീഷ്, കരമന വാർഡ് കൗൺസിലർ മഞ്ജു ജി. എസ്,
സേവാശക്തി പ്രസിഡന്റ് സി. എസ് മോഹനൻ, സെക്രട്ടറി എം. സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, ട്രഷറർ സി. അനൂപ്, അനിതാ മോഹനൻ, സി.മനോഹരൻനായർ , ആർ. സി ബീന, ജി.മധുസൂധനൻ , ഷീജ സാന്ദ്ര തുടങ്ങിയവർ സംസാരിച്ചു. സായി ഗ്രാമത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി എം. നന്ദകുമാർ, കെ. എൻ ആനന്ദകുമാർ, ഡോ.രാമകൃഷ്ണൻ, സി. മനോഹരൻ നായർ (രക്ഷാധികാരികൾ), ഡോ. എം. എസ് ഫൈസൽഖാൻ (ചെയർമാൻ ), സതീഷ് മരുതംകുഴി, ജി. എസ് മഞ്ജു, വിശ്വേശ്വരനാഥ്, എൻ. സഹദേവൻ, ആർ. സി ബീന, ലിജു വി. നായർ അനിതാ മോഹനൻ(വൈസ് ചെയർമാൻമാർ ), എം. സന്തോഷ്‌കുമാർ(ജനറൽ കൺവീനർ ), ഹരിദാസൻ പിള്ള, ശ്രീകുമാർ, ഷീജ സാന്ദ്ര (ജോയിന്റ് കൺവീനർമാർ ), സി. അനൂപ് (വിദ്യാർത്ഥി സംഗമം കൺവീനർ ), വീണ ടി. ആർ (ജോയിന്റ് കൺവീനർ ), അനിൽകുമാർ (പബ്ലിസിറ്റി കൺവീനർ ), ശർമിള (കുടുംബ സംഗമം കൺവീനർ ), സുരേഷ്കുമാർ, ശ്രീജ (ജോയിന്റ് കൺവീനർമാർ ), ഗോപൻ കരമന (ഫുഡ് കമ്മിറ്റി കൺവീനർ )എന്നിവർ ഉൾപ്പെട്ട 51 അംഗ
കമ്മിറ്റിയെ തെരഞ്ഞെടുത്തു.