കല്പറ്റ: കുടുംബശ്രീ ത്രിതല സംവിധാനങ്ങളെ ഓഡിറ്റ് നടത്തുന്നതിന്നായി കാസ് ടീമിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. പ്രായം 45 ൽ അധികരിക്കാത്ത കുടുംബശ്രീ അയൽകൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകർ കോമേഴ്സിൽ ബിരുദം/ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ പരിജ്ഞാനമുള്ളവരായിരിക്കണം
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 10.12.2024. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ ഒക്സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 299370, 206589 ബന്ധപ്പെടാവുന്നതാണ്.
അപേക്ഷകള്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്, രണ്ടാം നില പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്പറ്റ നോര്‍ത്ത് 673122, എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 04936 299370, 04936206589.